ഇ.പി.എല്ലിൽ ലിവര്‍പൂളിന് സമനില, കിരീടം മാഞ്ചസ്‌റ്റര്‍ സിറ്റിയിലേക്ക്‌

single-img
7 May 2014

suaraz_0ലണ്ടന്‍: ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ഫുട്‌ബോളിൽ ലിവര്‍പൂളിന്റെ അപ്രതീക്ഷിത സമനില കിരീടം മാഞ്ചസ്‌റ്റര്‍ സിറ്റിയിലേക്ക്‌ പോകുമെന്ന് ഏറെക്കുറെ ഉറപ്പായി. തിങ്കളാഴ്‌ച രാത്രി നടന്ന മത്സരത്തില്‍ ഒന്നാംസ്‌ഥാനക്കാരായ ലിവര്‍പൂൾ മൂന്ന് ഗോളിന് മുന്നിട്ടുനിന്ന ശേഷം ദുര്‍ബലരായ ക്രിസ്റ്റല്‍ പാലസിനോട് (3-3) സമനില വഴങ്ങിയത്. ഈ സമനില വഴങ്ങിയതോടെ മറുവശത്ത് കിരീടപ്പോരാട്ടത്തില്‍ എതിരാളികളായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ സാധ്യത കൂടി.

37 കളികളില്‍നിന്ന്‌ 81 പോയിന്റുള്ള ലിവര്‍പൂള്‍ ഒന്നാംസ്‌ഥാനത്തു തുടരുകയാണ്‌. പക്ഷേ അവര്‍ക്കിനി ഒരു മത്സരം മാത്രമേ ശേഷിച്ചിട്ടുള്ളു. സിറ്റി ശേഷിക്കുന്ന രണ്ടുകളികളില്‍നിന്നു നാലു പോയിന്റ്‌ നേടിയാല്‍ ജേതാക്കളാകും. 36 കളികളില്‍നിന്ന്‌ 80 പോയിന്റ്‌ നേടിയ അവര്‍ നിലവില്‍ രണ്ടാമതാണ്‌. അവര്‍ക്കിനി രണ്ടു മത്സരങ്ങള്‍ കൂടിയുണ്ട്‌.

ലിവര്‍പൂളിന്റെ അവസാന മത്സരം 11 നു ന്യൂകാസില്‍ യുണൈറ്റഡിനെതിരേയാണ്‌. അന്നേ ദിവസം സിറ്റി വെസ്‌റ്റ്‌ഹാമിനെയും നേരിടും. വ്യാഴാഴ്‌ച ആസ്‌റ്റണ്‍ വില്ലയ്‌ക്കെതിരേ നടക്കുന്ന മത്സരത്തില്‍ ജയിച്ചാല്‍ സിറ്റിക്കു കിരീടം ഏറെക്കുറെ ഉറപ്പാക്കാം. വെസ്‌റ്റ്‌ഹാമും ആസ്‌റ്റണ്‍ വില്ലയും തങ്ങളെ അപേക്ഷിച്ചു ദുര്‍ബലരാണെന്നതു സിറ്റിയുടെ കരുത്തു കൂട്ടും.

ലിവര്‍പൂള്‍ അവസാന മത്സരം ജയിക്കുകയും അവസാന രണ്ടു മത്സരങ്ങളില്‍ ഒന്നില്‍ ജയിക്കുകയും ഒരെണ്ണം സമനിലയാകുകയും ചെയ്‌താലും സിറ്റിക്കു പേടിക്കാനില്ല. ഗോള്‍ ശരാശരിയില്‍ സിറ്റിക്ക്‌ ലിവര്‍പൂളിനെക്കാള്‍ ഒന്‍പതു ഗോളിനു മുന്നിലാണ്‌.

ജോ അലന്‍, ഡാനിയേല്‍ സ്‌റ്റുറിഡ്‌ജ്‌, സുവാരസ്‌ എന്നിവരുടെ ഗോളുകളാണു ലിവര്‍പൂളിനെ മുന്നിലെത്തിച്ചത്‌. 79 ാം മിനിട്ടില്‍ ഡാമിയന്‍ ഡെലാനി ഗോള്‍ മടക്കി.  ഡൈ്വയ്‌റ്റ്‌ ഗെയ്‌ല്‍ ഏഴു മിനിട്ടിന്റെ ഇടവേളയില്‍ രണ്ടു ഗോളുകളടിച്ചു കയറ്റിയതു വിജയത്തോളം പോന്ന സമനില നേടിയത്.

അവസാന വിസില്‍ മുഴങ്ങുമ്പോള്‍ ലിവര്‍പൂള്‍ താരങ്ങളായ സ്‌റ്റീവന്‍ ജെറാഡിന്റെയും ലൂയിസ്‌ സുവാരസിന്റെ കണ്ണുകള്‍ ഈറനായിരുന്നു.