കുമാര്‍ വിശ്വാസിന്റെ കുടുംബത്തോട് അമേത്തി വിടാന്‍ ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടതായി ആരോപണം

single-img
6 May 2014

kumar-vishwasഅമേത്തിയിലെ എഎപി സ്ഥാനാര്‍ഥി കുമാര്‍ വിശ്വാസിന്റെ കുടുംബത്തോട് അമേത്തി വിടാന്‍ ജില്ലാ ഭരണകൂടവും പോലീസും ആവശ്യപ്പെട്ടതായി ആരോപണം. കുമാര്‍ വിശ്വാസ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ അമേത്തിയിലെ വോട്ടര്‍മാരല്ലെന്നും തെരഞ്ഞെടുപ്പു പ്രചാരണം അവസാനിക്കുന്ന തിങ്കളാഴ്ച രാത്രി 11-നു മുമ്പ് അമേത്തിയില്‍ നിന്നു പുറത്തുപോകണമെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്റെ നിയമങ്ങള്‍ ചൂണ്ടിക്കാട്ടി ജില്ലാ ഭരണകൂടം കുമാര്‍ വിശ്വാസിന്റെ കുടുംബത്തോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

തന്റെ ഭാര്യയോടും സഹോദരിമാരോടും ജില്ലാ ഭരണകൂടം അമേത്തിയില്‍ നിന്നു പോകണമെന്ന് ആവശ്യപ്പെട്ടുവെന്നും ഇതേ വാക്കുകള്‍ പ്രിയങ്ക ഗാന്ധിയോടും കോണ്‍ഗ്രസിനോടും പറയാന്‍ അവര്‍ക്കു ധൈര്യമുണേ്ടാ എന്നുമാണ് കുമാര്‍ വിശ്വാസ് ട്വിറ്ററില്‍ കുറിച്ചത്.