പാനമയില്‍ വരേല പ്രസിഡന്റ്

single-img
6 May 2014

Varelaപാനമയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വൈസ് പ്രസിഡന്റ് ഹുവാന്‍ കാര്‍ലോസ് വരേലയ്ക്ക് അപ്രതീക്ഷിത വിജയം. ഞായറാഴ്ച നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മാര്‍ട്ടിനിയുടെ സ്ഥാനാര്‍ഥിയും ഭവനവകുപ്പുമന്ത്രിയുമായ ഹൊസെ ഡോമിംഗോ ആരിയാസ്, ഇടതുപക്ഷ ചായ്‌വുള്ള പാനമ സിറ്റി മേയര്‍ ഹുവാന്‍ കാര്‍ലോസ് നവാരോ എന്നിവരുമായാണ് വരേല ഏറ്റുമുട്ടിയത്.

അറ്റ്‌ലാന്റിക്, പസഫിക് സമുദ്രങ്ങളെ യോജിപ്പിക്കുന്ന പാനമ കനാല്‍ വികസിപ്പിക്കുന്നതിനു മുന്‍ഗണന നല്‍കുമെന്നു വരേല വ്യക്തമാക്കി.