ഷാനിമോള്‍ക്ക് പി.പി. തങ്കച്ചന്റെ പിന്തുണ

single-img
6 May 2014

29TVTHANKACHAN_135897fകെ.പി.സി.സി. പ്രസിഡന്റ് വി.എം സുധീരനെതിരെ തുറന്ന യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന ഷാനിമോള്‍ ഉസ്മാനെ പിന്തുണച്ച് യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ രംഗത്ത്. പാര്‍ട്ടിവേദിയില്‍ ആര്‍ക്കും എന്ത് അഭിപ്രായവും പറയാമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ വിവാദവിഷയങ്ങളില്‍ പരസ്യപ്രസ്താവന നടത്തുന്നതിനോടു യോജിപ്പില്ലെന്നും പി.പി. തങ്കച്ചന്‍ കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് പാര്‍ട്ടി സംവിധാനങ്ങള്‍ക്കു യോജിച്ചതല്ല ഷാനിമോള്‍ ഉസ്മാന്‍ വി.എം. സുധീരനു നല്കിയ കത്ത് പുറത്തുവന്ന കാര്യമെന്നും അദ്ദേഹം സൂചിപ്പിച്ചു. കെപിസിസി പ്രസിഡന്റിനെ പുറത്താക്കാന്‍ ഗൂഡനീക്കം നടക്കുന്നുണെ്ടന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും പി.പി. തങ്കച്ചന്‍ പറഞ്ഞു.