അഭയാര്‍ത്ഥി ബോട്ട് മുങ്ങി 22 മരണം
6 May 2014
ഗ്രീക്കു ദ്വീപായ സമോസിനു സമീപം ഈജിയന്‍ കടലില്‍ അഭയാര്‍ഥി ബോട്ടുകള്‍ മുങ്ങി 22 പേര് മരിച്ചു. യൂറോപ്പിലേക്കുള്ള മാര്‍ഗമധ്യേ ആയിരക്കണക്കിന് അഭയാര്‍ഥികളാണ് ഗ്രീസിലൂടെ കടന്നുപോകുന്നത്.
68 പേരാണു ബോട്ടുകളിലുണ്ടായിരുന്നതെന്നും 36 പേരെ രക്ഷിച്ചെന്നും ഗ്രീക്ക് തീരസംരക്ഷണസേനാ പ്രവര്‍ത്തകര്‍ അറിയിച്ചു.12 സ്ത്രീകളുടെയും ആറു പുരുഷന്മാരുടെയും നാലു കുട്ടികളുടെയും മൃതദേഹങ്ങള്‍ ഇതുവരെ കണെ്ടടുത്തിട്ടുണ്ട്.