റോഡില്‍ നഗ്നനായി പുഷ്-അപ് എടുത്തയാള്‍ കാറിടിച്ചു മരിച്ചു

single-img
6 May 2014

Pushupറോഡില്‍ നഗ്നനായി നിന്ന് പുഷ്-അപ് എടുത്ത യുവാവ് കാര്‍ ഇടിച്ചു മരിച്ചു. അമേരിക്കയിലെ പോര്‍ട്‌ലാന്‍ഡിലെ ഒരു തെരുവില്‍ ജനങ്ങളുടെ എതിര്‍പ്പിനെ വകവയ്ക്കതെ മദ്യപിച്ച് അഭ്യാസങ്ങള്‍ കാണിച്ചിരുന്ന യുവാവാണ് ഒടുവില്‍ കാറിടിച്ച് മരണത്തിന് കീഴടങ്ങിയത്.

വടക്കന്‍ പോര്‍ട്‌ലാന്‍ഡിലെ വ്യവസായ മേഖലയില്‍ യുവാവ് നഗ്നമായി വ്യായാമം ചെയ്യുന്നതായി ഫോണ്‍ കോള്‍ ലഭിച്ചപോര്‍ട്‌ലാന്‍ഡ് പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും അപകടം നടന്നിരുന്നു. കാറിന്റെ മുന്നിലേക്ക് യുവാവ് എടുത്തുചാടുകയായിരുന്നു എന്നാണ് കണ്ടു നില്‍ക്കുന്നവര്‍ പറയുന്നത്. പരിശോധനയില്‍ കാര്‍ ഡ്രൈവര്‍ മദ്യപിച്ചിരുന്നില്ലന്നും പോലീസ് വ്യക്തമാക്കി.