ലളിത് മോഡി രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ്; പിന്നാലെ രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷനെ ബിസിസിഐ സസ്‌പെന്‍ഡ് ചെയ്തു

single-img
6 May 2014

Lalit-modiരാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാന്‍ സുപ്രീംകോടതി അനുമതി ലഭിച്ചതോടെ ലളിത് മോഡിയെ പ്രസിഡന്റായി തെരഞ്ഞെടുത്തുവെന്ന് ഔദ്യോഗികമായി അറിയിപ്പു വന്നു. തൊട്ടുപിന്നാലെ രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷനെ ബിസിസിഐ സസ്‌പെന്‍ഡ് ചെയ്തു. സാമ്പത്തിക ക്രമക്കേടുകളെ തുടര്‍ന്ന് ആജീവനാന്ത വിലക്ക് നേരിടുന്ന മോഡി അസോസിയേഷന്‍ പ്രസിഡന്റ് ആവാന്‍ യോഗ്യനല്ലെന്ന് കാട്ടിയാണ് ബിസിസിഐയുടെ നടപടി.

കഴിഞ്ഞ ഡിസംബര്‍ 19ന് നടന്ന തെരഞ്ഞെടുപ്പിനെതിരെ ബിസിസിഐ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ വിലക്ക് നേരിടുന്ന ലളിത് മോഡിക്ക് മല്‍സരിക്കാനാവില്ലെന്നായിരുന്നു ബിസിസിഐ വാദിക്കുകയായിരുന്നു.