സിപിഎം കൊച്ചി മെട്രോ സമരം നിര്‍ത്തണമെന്ന് ആര്യാടന്‍

single-img
6 May 2014

ARYADAN_MUHAMMEDകൊച്ചി മെട്രോ നിര്‍മാണം തടസപ്പെടുത്തിക്കൊണ്ടുള്ള സമര പരിപാടികളില്‍നിന്നു സിപിഎം പിന്മാറണമെന്നു മെട്രോ മന്ത്രി ആര്യാടന്‍ മുഹമ്മദ്. നാടിന്റെ മാതൃകാ പദ്ധതിയായ മെട്രോ നിര്‍മാണം ഒരു കാരണവശാലും നിര്‍ത്തിവയ്ക്കാനാവില്ല. സര്‍വകക്ഷിയോഗം വിളിച്ചു പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ തയാറാണെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.

നാളെ മുഖ്യമന്ത്രി തിരുവനന്തപുരത്തു വീണ്ടും യോഗം വിളിച്ചിട്ടുള്ള പശ്ചാത്തലത്തില്‍ അതിലെ തീര്‍പ്പുകള്‍ക്കു കാക്കാതെ സമരം നടത്തുന്നത് ഉചിതമല്ല. ഇത്രയും വലിയ പദ്ധതിയാകുമ്പോള്‍ ചില്ലറ ബുദ്ധിമുട്ടുകള്‍ ഉണ്ടാവുക സ്വാഭാവികമാണ്. അതുമായി സഹകരിക്കണം. ഗതാഗതപ്രശ്‌നത്തിന്റെ പേരിലാണു കലൂരില്‍ നിര്‍മാണം തടസപ്പെടുത്തിയതെന്നു ചൂണ്ടിക്കാട്ടിയപ്പോള്‍, പോലീസുമായി കൂടിയാലോചിച്ചു ചെയ്യാന്‍ കഴിയുന്നതൊക്കെ ചെയ്യുമെന്നു മന്ത്രി വ്യക്തമാക്കി.