ട്രക്ക് ഇടപാട് കേസില്‍ എ. കെ ആന്റണിയുടെ മൊഴിയെടുത്തു

single-img
6 May 2014

ak-antony_25മുന്‍ ലഫ്. ജനറല്‍ രാജേന്ദ്ര സിംഗിനെതിരെ കരസേനാ മുന്‍മേധാവി വി. കെ. സിംഗിന്റെ പരാതിയിന്‍മേലുള്ള ട്രാട്രാ ട്രക്ക് ഇടപാടില്‍ പ്രതിരോധ മന്ത്രി എ. കെ. ആന്റണിയുടെ മൊഴി സിബിഐ രേഖപ്പെടുത്തി. എ. കെ ആന്റണിയെ കേസില്‍ സാക്ഷിയാക്കിയാണ് സിബിഐ മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്.

ട്രാട്രാ ട്രക്ക് ഇടപാടില്‍ കോഴ വാഗ്ദാനം ചെയ്തിരുന്നുവെന്ന് വി. കെ. സിംഗ് തന്നെ അറിയിച്ചിരുന്നുവെന്നാണ് ആന്റണി മൊഴി നല്‍കിയിരിക്കുന്നത്. പാര്‍ലമെന്റിലും ഇതു നേരത്തെ ആന്റണി പറഞ്ഞിരുന്നു.