3ജി സേവനം കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുന്നു

single-img
6 May 2014

3gന്യൂഡല്‍ഹി:  3ജി ലൈസന്‍സ് പങ്കുവെക്കുന്നതിനുള്ള വിലക്ക് ട്രൈബ്യൂണല്‍ നീക്കിയതിനെ തുടര്‍ന്ന് ടെലികോം കമ്പനികള്‍ 3ജി സേവനം കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങുന്നു.  വോഡഫോണ്‍, ഐഡിയ സെല്ലുലാര്‍, എയര്‍ടെല്‍ തുടങ്ങിയ ടെലികോം കമ്പനികളുടെ 3ജി സേവനങ്ങള്‍ ഇനി മുതല്‍ കൂടുതല്‍ സംസ്ഥാനങ്ങളില്‍ ലഭ്യമാകും.

വിവിധ സംസ്ഥാനങ്ങളില്‍ 3ജി ലൈസന്‍സ് പങ്കുവെക്കുന്നതിന് ടെലികോം കമ്പനികള്‍ ധാരണയുണ്ടാക്കിയിരുന്നു.

ഇത് നിയമവിരുദ്ധമാണന്ന് ചൂണ്ടിക്കാട്ടി ടെലികോം അതോറിറ്റി ലൈസന്‍സ് പങ്കുവെക്കുന്നത് വിലക്കിയിരുന്നു. ഇതിനെതിരെ വോഡഫോണ്‍, ഐഡിയ, എയര്‍ടെല്‍ തുടങ്ങിയ കമ്പനികള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ടെലികോം തര്‍ക്ക നിവാരണ ട്രൈബ്യൂണലിന്റെ വിധി. ജസ്റ്റിസ് അഫ്താബ് അലാം അധ്യക്ഷനായ ബെഞ്ചാണ് ടെലികോം കമ്പനികളുടെ കരാര്‍ ലൈസന്‍സ് അഗ്രിമെന്റിന്റെ ലംഘനമല്ലന്ന് വിധിച്ചത്.

നിലവില്‍ എയര്‍ടെല്ലിന് 13ഉം, വോഡഫോണിന് ഒന്‍പതും, ഐഡിയ സെല്ലുലാറിന് പതിനൊന്നും മേഖലകളിലാണ് ത്രീജി സേവനം ലഭ്യാക്കുന്നത്.