മഹാരാഷ്ട്രയില്‍ ദിവ- സാവന്ത്‌വാടി പാസഞ്ചര്‍ പാളംതെറ്റി; 19 പേര്‍ മരിച്ചു

single-img
5 May 2014

Bigമഹാരാഷ്ട്രയിലെ റായ്ഗഡില്‍ കൊങ്കണ്‍ പാതയില്‍ ദിവ- സാവന്ത്‌വാടി പാസഞ്ചര്‍ ട്രെയിന്‍ പാളംതെറ്റി 19 പേര്‍ മരിച്ചു. ഇന്നലെ രാവിലെയുണ്ടായ അപകടത്തില്‍ 120 യാത്രക്കാര്‍ക്കു പരിക്കേറ്റു. രക്ഷാപ്രവര്‍ത്തനം രാത്രിയും തുടരുകയാണ്. അപകടത്തെത്തുടര്‍ന്നു കൊങ്കണ്‍പാതയില്‍ ഗതാഗതം തടസപ്പെട്ടു.

റായ്ഗഡിലെ നിഥി ഗ്രാമത്തില്‍ ഒരു തുരങ്കത്തിനുശേഷമുള്ള പാതയിലാണു പാസഞ്ചര്‍ ട്രെയിനിന്റെ എന്‍ജിനും നാലു ബോഗികളും അപകടത്തില്‍പ്പെട്ടത്. മുംബൈ നഗരത്തില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെ ഒറ്റപ്പെട്ട മേഖലയാണു നിഥി. 19 യാത്രക്കാര്‍ മരിച്ചതായും ഏകദേശം 120 പേര്‍ക്കു പരിക്കേറ്റുവെന്നും റായ്ഗഡ് പോലീസ് അറിയിച്ചു. എന്നാല്‍, 13 പേര്‍ മരിച്ചതായാണു റെയില്‍വേയുടെ സ്ഥിരീകരണം.