മാന്യതയുടെ അതിരുകള്‍ ലംഘിച്ച് പ്രവര്‍ത്തിയാണ് ദിഗ്‌വിജയ് സിംഗിന്റേതെന്ന് ബിജെപി

single-img
5 May 2014

Sunder-Lal-Patwaമാധ്യമപ്രവര്‍ത്തകയുമായുള്ള ബന്ധം തുറന്നുസമ്മതിച്ച കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിംഗ് മാന്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിച്ചതായി മുതിര്‍ന്ന ബിജെപി നേതാവും മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ സുന്ദര്‍ലാല്‍ പത്വ ആരോപിച്ചു. ബിജെപി ആസ്ഥാനത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പത്വ.

മറ്റൊരു സ്ത്രീയുമായുള്ള അവിഹിതബന്ധം തുറന്നു സമ്മതിക്കുകയും പരസ്യമായി അവരോടുള്ള പ്രണയം പ്രകടിപ്പിക്കുകയും ചെയ്ത ദിഗ്‌വിജയ് സിംഗിന്റെ നടപടി മാന്യതയ്ക്കു നിരക്കാത്തതാണെന്ന് അദ്ദേഹം പറഞ്ഞു.