ജനങ്ങളുടെ താല്‍പര്യങ്ങള്‍ക്കാണ് അല്ലാതെ ബാറുടമകളുടെ താല്‍പര്യങ്ങള്‍ക്കല്ല പ്രാധാന്യമെന്ന് സുധീരന്‍

single-img
5 May 2014

1389273219_sudheeranജനങ്ങളുടെ താല്‍പര്യം സംരക്ഷിക്കുന്ന തരത്തിലായിരിക്കും ബാര്‍ലൈസന്‍സ് വിഷയത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുകയെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. ബാര്‍ ഉടമകളുടെ താത്പര്യമല്ല, മറിച്ചു ജനങ്ങളുടെ താല്‍പര്യമാണു പ്രധാന്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ ചില ബാറുകള്‍ അടച്ചുപൂട്ടിയ നടപടി നല്ല ഫലങ്ങളുണ്ടാക്കി. അടിപിടി കേസുകള്‍ കുറഞ്ഞിരിക്കുകയാണ്. ഘട്ടംഘട്ടമായി മദ്യനിരോധനം നടപ്പാക്കണമെന്ന നയമാണു കോണ്‍ഗ്രസിന്റേതെന്നും അദ്ദേഹം പറഞ്ഞു.

അതനുസരിച്ചു മദ്യലഭ്യത കുറയ്ക്കാനുള്ള ഏറ്റവും നല്ല അവസരമാണ് ഇപ്പോള്‍ കിട്ടിയിരിക്കുന്നത്. അതു പ്രയോജനപ്പെടുത്തണം. കോടതിയും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. മദ്യത്തില്‍നിന്നുള്ള വരുമാനം വേണെ്ടന്നു മുഖ്യമന്ത്രിയും പറഞ്ഞിട്ടുണ്ട്. എല്ലാ കാര്യങ്ങളും പോസിറ്റീവാ യാ ണു നീങ്ങുന്നത്. സര്‍ക്കാരിന്റെ മദ്യനയം സംബന്ധിച്ചു വിശദമായ ചര്‍ച്ചകള്‍ നടക്കുന്നത് സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.