വേണുഗോപാലിനെതിരെയുള്ള ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നു, വിമര്‍ശനങ്ങളോട് അസഹിഷ്ണുത കാണിക്കുന്ന സുധീരന്‍ മുമ്പ് ഉമ്മന്‍ചാണ്ടിക്കെതിരെ അഴിമതിയാരോപണങ്ങള്‍ ഉന്നയിച്ചയാള്‍; ഷാനിമോള്‍ ഉസ്മാന്‍

single-img
5 May 2014

shanimol_osmanകേന്ദ്രമന്ത്രി കെ.സി.വേണുഗോപാലിനെതിരെയും കഴിഞ്ഞ കെപിസിസി നിര്‍വാഹക സമിതി യോഗത്തില്‍ തന്റെ ആരോപണങ്ങള്‍ക്കെതിരെ അസഹിഷ്ണുത കാട്ടിയ കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരനെതിരെ എഐസിസി അംഗം ഷാനിമോള്‍ ഉസ്മാന്റെ രൂക്ഷ വിമര്‍ശനം. കേന്ദ്രമന്ത്രി കെ.സി.വേണുഗോപാലിനെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും അപ്രിയ സത്യങ്ങള്‍ പറയുമ്പോള്‍ അച്ചടക്കത്തിന്റെ വാള്‍ ഓങ്ങരുതെന്നും ഷാനിമോള്‍ കെപിസിസി പ്രസിഡന്റ് വി.എം.സുധീരന് നല്‍കിയ കത്തില്‍ വ്യക്തമാക്കി.

കഴിഞ്ഞ കെപിസിസി നിര്‍വാഹക സമിതി യോഗത്തില്‍ വേണുഗോപാലും സോളാര്‍ കേസ് പ്രതി സരിത എസ്.നായരും തമ്മിലുള്ള ബന്ധം അന്വേഷിക്കണമെന്ന ഷാനിമോള്‍ ആവശ്യപ്പെട്ടപ്പോള്‍ കെപിസിസി അധ്യക്ഷന്‍ സുധീരന്‍ യോഗത്തില്‍ വെച്ച് പരസ്യമായി ഷാനിമോളെ ശാസിക്കുകയായിരുന്നു.

കോണ്‍ഗ്രസ് സംഘടനാ മര്യാദ അനുസരിച്ച് തന്നെ താക്കീത് ചെയ്ത നടപടിയെ അംഗീകരിക്കുന്നുവെങ്കിലും വിമര്‍ശനം ഉന്നയിക്കുമ്പോള്‍ തെളിവ് വേണമെന്ന കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്റെ വാദത്തോട് യോജിക്കാനാവില്ലെന്ന് ഷാനിമോള്‍ വ്യക്തമാക്കുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേ അഴിമതി ആരോപണങ്ങള്‍ ഉള്‍പ്പെടെ
മുന്‍പ് പാര്‍ട്ടിയില്‍ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചയാളാണ് സുധീരന്‍. ഇപ്പോള്‍ അദ്ദേഹത്തിന് വിമര്‍ശനങ്ങളോട് അസഹിഷ്ണുതയാണെന്നും സ്വന്തം പ്രതിച്ഛായ നന്നാക്കാന്‍ സുധീരന്‍ മറ്റുളളവരെ താഴ്ത്തിക്കെട്ടുകയാണെ്‌നനും ഷാനിമോള്‍ ആരോപിച്ചു.

താന്‍ പാര്‍ട്ടി വേദിയില്‍ പറ!ഞ്ഞ കാര്യങ്ങള്‍ ചോര്‍ത്തിയത് സുധീരന്റെ ഇഷ്ടക്കാര്‍ തന്നെയാണെന്നും ഷാനിമോള്‍ കത്തില്‍ ആരോപിക്കുന്നുണ്ട്.