അബ്ദുള്ളകുട്ടിക്കെതിരെ സരിത ഇന്നും മൊഴി നല്‍കാനെത്തില്ല

single-img
5 May 2014

Sarithaകോഴിക്കോട് കോടതിയില്‍ നിന്നും വാറണ്ട് ഉള്ളതിനാല്‍ അവിടെ ഹാജരാകണമെന്നുള്ളതിനാല്‍ എ.പി.അബ്ദുള്ളക്കുട്ടി എംഎല്‍എയ്‌ക്കെതിരേ നല്‍കിയിരിക്കുന്ന ലൈംഗികാരോപണക്കേസില്‍ സോളാര്‍ കേസ് പ്രതി സരിത എസ്.നായര്‍ ഇന്നും മൊഴി നല്‍കാന്‍ എത്തില്ല.

അബ്ദുള്ളക്കുട്ടിക്കെതിരായ കേസില്‍ ഇന്ന് നേരിട്ടെത്തി മൊഴി നല്‍കണമെന്ന് സരിതയോട് തിരുവനന്തപുരം കോടതി ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം കോടതിയില്‍ എത്തിയ സരിത മജിസ്‌ട്രേറ്റ് അവധിയായതിനാല്‍ മടങ്ങിപ്പോവുകയായിരുന്നു. തുടര്‍ന്നാണ് ഇന്ന് മൊഴി നല്‍കാന്‍ എത്തണമെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നത്.