തിരുവനന്തപുരത്ത് റെയില്‍പാളത്തില്‍ വിള്ളല്‍കണ്ടെത്തി

single-img
5 May 2014

Railway s evarthaതിരുവനന്തപുരം ജില്ലയില്‍ കടയ്ക്കാവൂരിന് സമീപം കൊല്ലം-തിരുവനന്തപുരം റെയില്‍വെ പാതയില്‍ വിള്ളല്‍ കണെ്ടത്തിയതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ഇതേതുടര്‍ന്ന് കൊല്ലത്ത് നിന്നും തിരുവനന്തപുരത്തേക്കുള്ള ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടു.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് റെയില്‍വെ ജീവനക്കാര്‍ സ്ഥലത്തെത്തി തകരാര്‍ പരിഹരിക്കുന്നതിനുള്ള ജോലികള്‍ തുടങ്ങുകയായിരുന്നു.