വാരാണസിയില്‍ കേജ്‌രിവാളിനെ പിന്തുണയ്ക്കുമെന്ന് ജെഡി-യു

single-img
5 May 2014

Nitheesh Kumarലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വാരാണസിയില്‍ മത്സരിക്കുന്ന ആംആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കേജ്‌രിവാളിനെ പിന്തുണയ്ക്കുമെന്ന് ജെഡി-യു അറിയിച്ചു. ജെഡി-യു വക്താവ് കെ.സി. ത്യാഗിയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കേജ്‌രിവാളിനു വേണ്ടി പ്രചാരണം നടത്താന്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും പാര്‍ട്ടി അധ്യക്ഷന്‍ ശരദ് യാദവും തന്നോട് ആവശ്യപ്പെട്ടതായും കെ.സി ത്യാഗി അറിയിച്ചു.

അതേസമയം, എഎപിയെ പിന്തുണയ്ക്കുന്നതിന്റെ പേരില്‍ ജെഡി-യുവില്‍ വിള്ളലുണ്ടായതായാണ് സൂചന. ത്യാഗിയുടെ പ്രസ്താവന അംഗീകരിക്കുന്നില്ലെന്ന് ജെഡി-യു സംസ്ഥാന പ്രസിഡന്റ് വസിഷ്ഠ നാരായണ്‍ സിംഗ് അറിയിച്ചിരുന്നു.