വാര്‍ത്തയ്ക്ക് പണം നല്‍കിയ സംഭവത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാനെതിരേ നടപടിയെടുക്കാമെന്ന് സുപ്രീം കോടതി

single-img
5 May 2014

Ashok-Chawan2L2009-ലെ അസംബ്ലി തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ചവാന്‍ പണം നല്‍കി പത്രത്തില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചുവെന്ന കുറ്റത്തിന് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാനെതിരേ നടപടിയെടുക്കാമെന്ന് സുപ്രീം കോടതി. തനിക്കെതിരേ നടപടിയെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അവകാശമില്ലെന്ന ചവാന്റെ വാദം കോടതി തള്ളി. നേരത്തെ ഡല്‍ഹി ഹൈക്കോടതിയും ചവാന്റെ ഹര്‍ജി തള്ളിയിരുന്നു. പരാതിയില്‍ 45 ദിവസത്തിനകം നടപടി സ്വീകരിക്കണമെന്നും കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദ്ദേശിച്ചു.

ചവാനെതിരേ മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ഥി മാധവ് കിന്‍ഗല്‍ഹറാണ് തെരഞ്ഞെടുപ്പിനിടെ പണം നല്‍കി വാര്‍ത്ത പ്രസിദ്ധീകരിച്ചുവെന്ന പരാതിനല്‍കിയത്.