പകരത്തിന് പകരം; യുഎസ് മനുഷ്യാവകാശ ലംഘനങ്ങളുടെ പട്ടിക ഉത്തരകൊറിയ പ്രസിദ്ധീകരിച്ചു

single-img
5 May 2014

Jong Unഉത്തര കൊറിയയിലെ മനുഷ്യാവകാശ ലംഘനങ്ങളുടെ പട്ടിക യുഎന്‍ പ്രസിദ്ധീകരിച്ചു ദിവസങ്ങള്‍ക്കുള്ളില്‍ യുഎസില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ പട്ടിക ഉത്തര കൊറിയ പ്രസിദ്ധീകരിച്ചു.

യുഎസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന വംശീയ അധിക്ഷേപമുള്‍പ്പെടെയുള്ളവയുടെ വിവരങ്ങളാണ് ഉത്തര കൊറിയയുടെ പട്ടികയില്‍ ചേര്‍ത്തിരിക്കുന്നത്. പ്രാഥമികാവകാശങ്ങള്‍ പോലും ലംഘിക്കപ്പെടുന്ന ഒരു നരകമെന്നാണ് പട്ടികയോടൊപ്പമുള്ള റിപ്പോര്‍ട്ടില്‍ യുഎസിനെ ഉത്തര കൊറിയ വിശേഷിപ്പിക്കുന്നത്. യുഎസ് പ്രസിഡന്റ് ബരാക് ഒബാമയുടെ വിദേശയാത്രകളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. കോടിക്കണക്കിനു ഡോളറാണ് ഒബാമ ഇതിനായി ചെലവാക്കുന്നതെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.