ബാറുകള്‍ തുറക്കുന്നതിനു പ്രായോഗിക സമീപനം സ്വീകരിക്കണമെന്ന സതീശന്റെ നിലപാടിനെ പിന്തുണച്ച് കെ.മുരളീധരന്‍

single-img
5 May 2014

16TH_MURALEEDHARAN_695538fബാര്‍ ലൈസന്‍സ് വിഷയത്തില്‍ ബാറുകള്‍ തുറക്കുന്നതിനു പ്രായോഗിക സമീപനം സ്വീകരിക്കണമെന്ന കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി. സതീശന്റെ നിലപാടിനെ പിന്തുണച്ച് കെ. മുരളീധരന്‍ രംഗത്തെത്തി. സതീശന്റെ നിലപാടിനെ പൂര്‍ണമായി പിന്തുണയ്ക്കുന്നതായി അദ്ദേഹം പറഞ്ഞു.

ബാര്‍ ലൈസന്‍സ് സംബന്ധിച്ച പ്രശ്‌നപരിഹാരത്തിന് കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍ നേരിട്ട് ഇടപെടണമെന്നും ബാര്‍ ലൈസന്‍സ് വിഷയത്തില്‍ അഭിപ്രായം പറയുന്നവരെ മദ്യലോബിയെന്നു മുദ്ര കുത്തരുതെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. ബാര്‍ ലൈസന്‍സ് വിഷയത്തില്‍ വി.ഡി. സതീശന്‍ വി.എം. സുധീരനെതിരേ കഴിഞ്ഞ ദിവസം രംഗത്തു വന്നിരുന്നു.