മോഡിക്കെതിരായ കേസില്‍ ടിവി ചാനലുകള്‍ മൊഴി നല്കി

single-img
5 May 2014

Selfi Modiനരേന്ദ്ര മോഡിക്കെതിരേ പോളിംഗ് ബൂത്തില്‍ വാര്‍ത്താസമ്മേളനം നടത്തിയതിന് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി പോലീസ് കേസെടുത്ത സാഹചര്യത്തില്‍, വാര്‍ത്താസമ്മേളനം സംപ്രേക്ഷണം ചെയ്ത ടിവി ചാനലുകള്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്കി. രണ്ടു പ്രമുഖ വാര്‍ത്താ ചാനലുകളുടെ പ്രതിനിധികളാണ് ഗേക്‌വാദ് ഹാവേലിയിലുള്ള ക്രൈം ബ്രാഞ്ച് ഓഫീസിലെത്തി മൊഴി നല്കിയത്.

ബൂത്തിലെ പത്രസമ്മേളനത്തിനായി ബിജെപി നേതാക്കള്‍ മാധ്യമങ്ങളെ വിളിച്ചുവരുത്തിയതാണോ എന്ന് പോലീസ് മാധ്യമപ്രതിനിധികളോടു ചോദിച്ചു.

ഗുജറാത്തില്‍ വോട്ടെടുപ്പ് നടന്ന ഏപ്രില്‍ 30-നാണ് മോഡി വോട്ട് രേഖപ്പെടുത്തിയ ശേഷം ബൂത്തില്‍ വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്തത്. വാര്‍ത്താസമ്മേളനത്തിനിടെ അദ്ദേഹം താമരചിഹ്നം ഉയര്‍ത്തിക്കാട്ടുകയും ചെയ്തു. ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമാണിതെന്ന് കണെ്ടത്തിയതോടെ ക്രൈംബ്രാഞ്ച് മോഡിക്കെതിരേ കേസെടുക്കുകയായിരുന്നു.