മെട്രോ നിര്‍മ്മാണം സിപിഎം തടഞ്ഞു

single-img
5 May 2014

BL07_METRO_1479447gകൊച്ചിയില്‍ സിപിഎം പ്രവര്‍ത്തകര്‍ മെട്രോയുടെ നിര്‍മാണപ്രവര്‍ത്തനം തടഞ്ഞു. ഗതാഗതം തടസപ്പെടുത്തി നിര്‍മാണം തുടരുന്നതിനെത്തുടര്‍ന്നാണു പ്രതിഷേധം. രാവിലെ ഒന്‍പതോടെയായിരുന്നു പ്രതിഷേധം തുടങ്ങിയത്.

കലൂര്‍ മുതല്‍ നോര്‍ത്ത് പാലം വരെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് തടഞ്ഞത്. ഗതാഗതകുരുക്ക് പരിഹരിച്ചതിനു ശേഷം മാത്രമേ നിര്‍മാണം അനുവദിക്കൂ എന്നാണ് സിപിഎമ്മിന്റെ നിലപാട്.