റവ ലഡു ഉണ്ടാക്കുന്നവിധം

single-img
5 May 2014

ആവശ്യമായ സാധനങ്ങൾ

———————————————
1. 1&1/2 കപ്പ് റവ
2. 1 കപ്പ് പഞ്ചസാര
3. 2 റ്റീസ്പൂൺ നെയ്യ്
4. 2 റ്റെബിൾ സ്പ്പൂൺ ചൂട് പാൽ
5. ഒരുനുള്ള് ഏലയ്ക്കാപ്പൊടി
6. ചെരുതായി അരിഞ്ഞ തേങ്ങ കാൽകപ്പ്
7. 10 അണ്ടിപരിപ്പ്
8. 10 ഉണക്ക മുന്തിരിങ്ങ

ഉണ്ടാക്കുന്ന വിധം
———————
ചട്ടിയിലേക്ക് ഒഴിച്ച നെയ്യ് ചൂടായാൽ അതിലേക്ക് അണ്ടിപരിപ്പ്, ഉണക്ക മുന്തിരിങ്ങ, അരിഞ്ഞ തേങ്ങ എന്നിവ മൂപ്പിച്ചെടുത്ത ശേഷം അതിലേക്ക് റവ തട്ടുക. റവ പാകത്തിൽ മൂപ്പിക്കുക, വറുത്ത റവയിലേക്ക് പഞ്ചസാര തട്ടുക. പഞ്ചാസാരതട്ടിയ ശേഷം അടുപ്പിലെ തീ അണക്കുക. അതിലേക്ക് നേരത്തെ മൂപ്പിച്ചെടുത്ത അണ്ടിപരിപ്പ്, ഉണക്ക മുന്തിരിങ്ങ, അരിഞ്ഞ തേങ്ങ, ഏലയ്ക്കാപ്പൊടി എന്നിവ ഇട്ട് നന്നായി ഇളക്കുക.  അവസാനം 2 റ്റെബിൾ സ്പ്പൂൺ ചൂട് പാലും ചെർത്ത് ചെറുനാരങ്ങ വലുപ്പത്തിൽ ഉരുട്ടി എടുക്കുക. കൂടുതൽ ദിവസം ഉപയോഗിക്കുന്നതിനായി പാലും തേങ്ങയും ഒഴിവാക്കി നെയ്യിൽ ഉരുട്ടി എടുക്കുക.