ബസ് ചാര്‍ജ്ജ് വര്‍ദ്ധന അടുത്ത മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും; പ്രൈവറ്റ് ബസ് സമരം പിന്‍വലിച്ചു

single-img
5 May 2014

Busഅടുത്ത മന്ത്രിസഭാ യോഗം റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുമെന്നു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ഉറപ്പിനെ തുടര്‍ന്ന് ഇന്നു മുതല്‍ സ്വകാര്യ ബസുടമകള്‍ നടത്താനിരുന്ന സമരം പിന്‍വലിച്ചു. പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി, പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫെഡറേഷന്‍ എന്നീ സംഘടനകളുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ ഇന്നലെ കോട്ടയത്തു നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണു തീരുമാനം.

ജസ്റ്റീസ് രാമചന്ദ്രന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ തീരുമാനം വേണമെന്നു ബസുടമകള്‍ ആവശ്യപ്പെട്ടു. ബസുടമകളുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്നു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. അതേസമയം, ചാര്‍ജ് വര്‍ധനയുടെ കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടായില്ലെങ്കില്‍ സമരം തുടങ്ങുമെന്ന് ഇരുസംഘടനകളുടെയും ഭാരവാഹികള്‍ വ്യക്തമാക്കി.