അടുത്ത സര്‍ക്കാര്‍ മൂന്നാം മുന്നണിയുടേത്: അഖിലേഷ് യാദവ്

single-img
5 May 2014

akhilesh-yadav-to-be-up-cmഅടുത്ത കേന്ദ്ര സര്‍ക്കാര്‍ രൂപീകരിക്കുന്നത് മൂന്നാം മുന്നണിയായിരിക്കുമെന്നും ഏറ്റവും വലിയ പ്രാദേശിക പാര്‍ട്ടിയെന്ന നിലയില്‍ സമാജ്‌വാദി പാര്‍ട്ടിയായിരിക്കും അടുത്ത സര്‍ക്കാറില്‍ പ്രഥമ സ്ഥാനം വഹിക്കുകയെന്നും യുപി മുഖ്യമന്ത്രി അഖിലേഷ് യാദവ്.

പല സംസ്ഥാനങ്ങളില്‍ നിന്നുമുള്ള നിരവധി പ്രാദേശിക പാര്‍ട്ടികള്‍ ലോക്‌സഭയിലേക്കു വിജയിക്കും. ബിജെപിക്കും കോണ്‍ഗ്രസിനും സ്വാധീനമില്ലാത്ത പല മേഖലകളില്‍ നിന്നും വിജയിക്കുന്നവര്‍ മൂന്നാം മുന്നണിയിലേക്കെത്തുമെന്നും അദ്ദേഹം അലഹബാദിനു സമീപം നടന്ന തെരഞ്ഞെടുപ്പു റാലിയില്‍ പറഞ്ഞു.