ഡിവില്ലിയേഴ്സിന്‍െറ മുന്നിൽ ഹൈദരാബാദ് കീഴടങ്ങി

single-img
5 May 2014

devillersxബംഗളൂരു:  ഐപിഎല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് എബി ഡിവില്ലിയേഴ്സിന്‍െറ  വെടിക്കെട്ട് ബാറ്റിങ് കരുത്തിൽ (41 പന്തില്‍ 86*) സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നാല് വിക്കറ്റിന് തോല്‍പിച്ചത്. ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വാര്‍ണറുടെ തകര്‍പ്പന്‍ പ്രകടനത്തില്‍ ആറ് വിക്കറ്റിന് 155 റണ്‍സ് നേടി.

രണ്ടാമത് ബാറ്റ് ചെയ്ത ബാംഗ്ളൂര്‍ ടീം ഒരു പന്തും നാല് വിക്കറ്റും ബാക്കി നില്‍ക്കെ സ്കോർ മറികടന്നു. ക്രിസ് ഗെയ്ല്‍ (27) മികച്ച തുടക്കം നല്‍കിയെങ്കിലും മുന്‍ നിര തീര്‍ത്തും നിരാശപ്പെടുത്തിയതാണ് ബാംഗ്ളൂരിന് തിരിച്ചടിയായത്.
പാര്‍ഥിവ് പട്ടേല്‍ മൂന്ന് റണ്‍സെടുത്ത് മടങ്ങിയപ്പോള്‍ ക്യാപ്റ്റന്‍ കോഹ്ലി (0) സ്കോറിങ്ങ് തുടങ്ങും മുമ്പേ വീണു. യുവരാജും (14) വീണ്ടും നിരാശപ്പെടുത്തി. ഹൈദരാബാദ് വേണ്ടി ഡേവിഡ് വാര്‍ണറുടെ (61) അര്‍ധശതകത്തിന്‍െറയും ക്യാപ്റ്റന്‍ ശിഖര്‍ധവാന്‍െറ (37) മികച്ച ബാറ്റിങ്ങിന്‍െറയും പിന്‍ബലത്തില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സാണ്  സ്കോര്‍ ചെയ്തത്. ബാംഗ്ളൂരിന് വേണ്ടി മിച്ചല്‍ സ്റ്റാര്‍ക്കും വരുണ്‍ ആരോണും രണ്ട് വീതം വിക്കറ്റെടുത്തു.