എതിര്‍പ്പുകള്‍ അതിജീവിച്ചു സിബി ഐയുടെ ആദ്യ വനിതാ അഡീഷണല്‍ ഡയറക്ടറായി അര്‍ച്ചന രാമസുന്ദരം

single-img
5 May 2014

ന്യൂഡല്‍ഹി: സി.ബി.ഐ അഡീഷണല്‍ ഡയറക്ടറായി തമിഴ്നാട് സ്വദേശിനിയായ അര്‍ച്ചന രാമസുന്ദരം സ്ഥാനമേറ്റു. ഈ സ്ഥാനത്തത്തെുന്ന ആദ്യ വനിതയാണ് ഇവര്‍.

തമിഴ്നാട് കേഡറിലെ 1980 ബാച്ചിലെ ഐ.പി.എസുകാരിയാണ് അര്‍ച്ചന രാമസുന്ദരം. മുമ്പ് സി.ബി.ഐയുടെ ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറലായും പിന്നീട് അതിന്‍െറ ആദ്യ വനിതാ ജോയന്‍റ് ഡയറക്ടറായും സേവനമനുഷ്ഠിച്ച ഇവര്‍, 1999-2006 കാലയളവില്‍ സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്തിരുന്നു.

സി.ബി.ഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹയാണ് രാമസുന്ദരത്തിന്‍െറ പേര് പേഴ്സനല്‍ ഡിപാര്‍ട്ട്മെന്‍റില്‍ നിര്‍ദേശിക്കുന്നത്. പ്രധാനമന്ത്രി അധ്യക്ഷനായുള്ള നിയമന മന്ത്രാലയം അതിന് അംഗീകാരം നല്‍കുകയും ചെയ്തു.
ഇവരുടെ നിയമനത്തിന്റെ പേരില്‍  സി.ബി.ഐയും സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷനും തമ്മില്‍ വാക്പോരുകള്‍ ഉണ്ടായിരുന്നു. സെന്‍ട്രല്‍ വിജിലന്‍സ്യും കമ്മിഷനും  ആഭ്യന്തര വകുപ്പ് സെക്രട്ടറിയും മറ്റൊരു ഉദ്യോഗസ്ഥന്‍െറ പേര് നിര്‍ദേശിച്ചിരുന്നുവെങ്കിലും സി.ബി.ഐ ഡയറക്ടര്‍ അതിനെ എതിര്‍ത്തു കൊണ്ട് ഇവരെ നിയമിക്കുകയായിരുന്നു.
സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യംചെയ്ത് അലഹബാദ് ഹൈക്കോടതി മുമ്പാകെ ഒരു പൊതുതാല്‍പര്യഹരജി സമര്‍പ്പിക്കപ്പെട്ടെങ്കിലും കോടതി അത് തള്ളി.