പുതിയ വൈദ്യുതി കണക്ഷന് ചെലവേറും; മുന്നൂറു രൂപ മുതൽ പതിനായിരം രൂപവരെ വര്‍ധന

single-img
4 May 2014

electricityപുതിയ വൈദ്യുതി കണക്ഷന് എടുക്കുന്നവർക്ക് ഇനി ഷോക്കടിക്കും. വൈദ്യുതി കണക്ഷന് വര്‍ധിപ്പിച്ച നിരക്കുകള്‍ നിലവില്‍വന്നു. പുതുതായി കണക്ഷന്‍ എടുക്കുന്നവര്‍ തൂണിന്റെ എണ്ണത്തിന് അനുസരിച്ച് പതിനായിരം രൂപവരെ അധികം നല്‍കേണ്ടിവരും. റെഗുലേറ്ററി കമ്മീഷന്‍ വര്‍ധിപ്പിച്ച നിരക്കുകള്‍ വെള്ളിയാഴ്ചയാണ് നിലവില്‍ വന്നത്.

വയര്‍മാത്രം വേണ്ടിവരുന്ന വെതര്‍പ്രൂഫ് കണക്ഷന് നിലവില്‍ 1850 രൂപയായിരുന്നു. ഇത് 2150 രൂപയായി വര്‍ദ്ധിച്ചു. ഇതിന് പോസ്റ്റ് വേണ്ടിവന്നാല്‍ 4000 രൂപ നല്‍കണം. നേരത്തേയിത് 2350 രൂപയായിരുന്നു.

ഒരു േപാസ്റ്റ് മാത്രം വേണ്ട സിംഗിള്‍ഫെയ്‌സ് കണക്ഷന്‍11500 (8600). ത്രീഫെയ്‌സ്19750 (18150). രണ്ടുപോസ്റ്റ് വേണ്ട സിംഗിള്‍ഫെയ്‌സ്18900 (13150). ത്രീഫെയ്‌സ്35250 (29300). മൂന്നുപോസ്റ്റ് വേണ്ട സിംഗിള്‍ ഫെയ്‌സ് കണക്ഷന്‍26100 (18000). ത്രീഫെയ്‌സ്50300 (42000). നാലുപോസ്റ്റ് വേണ്ട സിംഗിള്‍ഫെയ്‌സ് കണക്ഷന്‍33700 (23050). ത്രീഫെയ്‌സ്65600 (54800).

അഞ്ചുവര്‍ഷത്തിനിടയില്‍ കണക്ഷന്‍ നല്‍കുന്നതിനുള്ള സാധനസാമഗ്രികളുടെ വിലയിലും പണിക്കൂലിയിലും വലിയ വര്‍ധനയുണ്ടായതിനാലാണ് നിരക്ക് കൂട്ടേണ്ടിവന്നതെന്ന് വൈദ്യുതിബോര്‍ഡ് അറിയിച്ചു.