അർഎസ്എസുകാർ ഹിറ്റ്‌ലറുടെ കൂട്ടക്കൊലയുടെ മാതൃകയാണ് സ്വീകരിക്കുന്നത്:വിഎസ്

single-img
4 May 2014

Achuthanandan_jpg_1241752fമഹാത്മ ഗാന്ധിയെ കൊലപ്പെടുത്തിയ ഗോഡ്‌സെയുടെ ശിഷ്യന്മാരായ ആര്‍എസ്എസുകാര്‍ വാഴവെട്ടുന്നതു പോലെയാണ് മനുഷ്യരെ കൊന്നുതള്ളുന്നതെന്നും ഹിറ്റ്‌ലറുടെ കൂട്ടക്കൊലയുടെ മാതൃകയാണ് ഈ നരാധമന്മാര്‍ ഇവിടെ കാണിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍.

കഴിഞ്ഞ ദിവസം ആര്‍എസ്എസുകാര് ഡിവൈഎഫ്‌ഐ നെടുമണ്‍കാവ് യൂണിറ്റ് പ്രസിഡന്റ് ശ്രീരാജിന്റെ കൊലപ്പെടുത്തിയിരുന്നു.സംഭവത്തില്‍ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.