വൈദ്യുതി കണക്ഷന്‍ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു

single-img
3 May 2014

electricity3തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി കണക്ഷന്‍ ലഭിക്കാനുളള നിരക്കുകള്‍ 300 രൂപമുതല്‍ 10,800 രൂപവരെയായി വര്‍ദ്ധിപ്പിച്ചു. പുതിയ നിരക്കുകള്‍ മേയ് രണ്ടു മുതല്‍ പ്രാബല്യത്തില്‍ വന്നു. നിരക്ക് വര്‍ധനയ്ക്ക് നേരത്തെ തന്നെ വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ അനുമതി നല്‍കിയിരുന്നു. ഏപ്രില്‍ ഒന്നുമുതല്‍ നിരക്കുകള്‍ പ്രബല്യത്തില്‍ വരേണ്ടതായിരുന്നു എന്നാല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെതുടർന്നാണ് വൈകിപ്പിച്ചത്.

നിരക്ക് പരിഷ്‌കാരം സാധാരണക്കാരെയാണ് ഏറെ ബാധിക്കുക. പുതുക്കിയ നിരക്ക് പ്രകാരം വൈദ്യതി കണക്ഷന് ഒരുപോസ്റ്റുവേണമെങ്കില്‍ ഇനി 4,000 രൂപ അധികം നല്‍കണം. നേരത്തെ ഇത് 2,350 രൂപയായിരുന്നു. പോസ്റ്റ് വേണ്ടാത്ത സിംഗിള്‍ ഫേസ് കണക്ഷന് 1,850 രൂപയ്ക്ക് പകരം 2,150 രൂപയായി. ഇപ്പോൾ 35 മീറ്റര്‍ ദൂരം വരെ പോസ്റ്റ് ഇല്ലാതെ കണക്ഷന്‍ എടുക്കാം.

എന്നാല്‍ വന്‍കിട ഗാര്‍ഹിക ഉപയോക്തക്കള്‍ക്ക് നിരക്ക് കുറയ്ക്കുകയും ചെയ്തു. അഞ്ചുകിലോവാട്ട് വരെ കണക്റ്റഡ് ലോഡുള്ള ത്രീഫേസ് കണക്ഷന്‍ എടുക്കുന്നവര്‍ക്ക് നേരത്തെ 4,600 രൂപയായിരുന്നത് 4,350 രൂപയായി കുറച്ചു. പത്തു കിലോവാട്ടില്‍ കൂടുതലായാല്‍ 10,750 രൂപയും നേരത്തെ ഇത് 13,100 ആയിരുന്നു. 25 കിലോവാട്ട് വരെ കണക്ഷന്‍