ബോളിവുഡ് നടി പൂനം പാണ്ഡെയെ അറസ്റ്റ് ചെയ്തു

single-img
3 May 2014

poonam-story_650_050314084159ബോളിവുഡ് നടി പൂനം പാണ്ഡെയെ മുംബൈയിൽ പോലീസ് അറസ്റ്റ് ചെയ്തു.വെള്ളിയാഴ്ച രാത്രി മുംബൈ മിറാ റോഡിൽ വെച്ചാണു പൂനത്തെ പോലീസ് അറസ്റ്റ് ചെയ്തത്.പൊതുസ്ഥലത്ത് വെച്ച് ആഭാസകരമായി പെരുമാറിയതിനാണു പൂനത്തെ അറസ്റ്റ് ചെയ്തത്

സ്റ്റേഷനിൽ എത്തിച്ച് താക്കീത് നൽകിയ ശേഷം പൂനത്തെ  വിട്ടയച്ചു.’നഷ’യിലാണു പൂനം അവസാനമായി സ്ക്രീനിലെത്തിയത്

ഇന്ത്യന്‍ ടീം ലോകകപ്പ് നേടിയാല്‍ സ്റ്റേഡിയത്തില്‍ നഗ്നയായി ഓടുമെന്ന് പൂനം പാണ്ഡെ പറഞ്ഞതോടെയാണ് വിവാദനായികയായി 23 കാരി വാർത്തകളിൽ നിറഞ്ഞത്.ചെന്നൈ സൂപ്പര്‍ കിങ്‌സിനെ തോല്‍പ്പിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഐപിഎല്‍ കിരീടം നേടിയാൽ നഗ്നയാകാമെന്ന് പറഞ്ഞ പൂനം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഐപിഎല്‍ കിരീടം നേടിയതിനു പിന്നാലെ നഗ്നയായ ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു