മോദിയുടെ നിര്‍ദേശപ്രകാരം യുവതിയെ നിരീക്ഷിച്ച സംഭവം: അലഹബാദ് ജഡ്ജി അന്വേഷിക്കും

single-img
3 May 2014

modiബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥി നരേന്ദ്ര മോദിയുടെ നിര്‍ദേശപ്രകാരം യുവതിയെ രഹസ്യമായി നിരീക്ഷിച്ചുവെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജുഡീഷല്‍ സമിതിയെ നിയോഗിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി നൽകി. അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ശ്രീവാസ്തവയാണ് സംഭവം അന്വേഷിക്കുക. കേസ് അന്വേഷിക്കുന്ന ന്യായാധിപന്റെ പേരു വോട്ടെണ്ണല്‍ തുടങ്ങുന്ന മേയ് 16നു മുമ്പ് പ്രഖ്യാപിക്കുമെന്നു കേന്ദ്രനിയമമന്ത്രി കപില്‍ സിബല്‍ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.