അഫ്ഗാനിസ്ഥാനിൽ പ്രകൃതിക്ഷോഭം; 500 പേർ മരിച്ചു

single-img
3 May 2014

afghanistan-landslideകനത്തമഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ വടക്കുകിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ ഒരു ഗ്രാമം മണ്ണിനടിയിലായി. അപകടത്തില്‍ കുറഞ്ഞത് 500 പേര്‍ മരിച്ചതായി അധികൃതര്‍ സൂചിപ്പിച്ചു. 2500 പേരെ കാണാതായി. നിരവധി ഗ്രാമങ്ങള്‍ മണ്ണിനടിയിലാണ്.അമേരിക്കയുടെ സൈന്യവും രക്ഷാപ്രവര്‍ത്തനത്തിനായി ഈ മേഖലയിലുണ്ട്.

രണ്ടായിരത്തോളം ആളുകളെ കാണാനില്ലന്നും ബദാക്ഷാന്‍ പ്രവിശ്യാ ഗവര്‍ണര്‍ ഷാ വലിലുള്ള അദീബ് അറിയിച്ചു. ടക്കന്‍ അഫ്ഗാനിസ്താന്റെ മറ്റുഭാഗങ്ങളിലുണ്ടായ വെള്ളപ്പൊക്കം 67,000 പേരെ ബാധിച്ചിട്ടുണ്ട്.നാശനഷ്ടവും മരണവും ഉയരുമെന്നാണു കണക്കുകൂട്ടുന്നത്