‘ലിങ്ക’യിൽ പുതിയ ലുക്കില്‍ രജനി;സൊണാക്ഷി നായിക

single-img
3 May 2014

rajinikanth-sonakshi-sinhaകൊച്ചടൈയാനുശേഷം രജനികാന്ത് നായകനാകുന്ന പുതിയ ചിത്രത്തിന് ലിങ്കയെന്ന് പേരിട്ടു. കെ എസ് രവികുമാര്‍ സംവിധാനംചെയ്യുന്ന ചിത്രത്തില്‍ രജനികാന്തിന് ഇരട്ടവേഷമാണ്. ചിത്രത്തിന്റെ സംഗീതസംവിധാനം എ.ആര്‍. റഹ് മാന്റേതാണ്. ബോളിവുഡ് താരം സോനാക്ഷി സിന്‍ഹയും അനുഷ്‌കഷെട്ടിയുമാണ് നായികമാര്‍.മൈസൂരിലെ പ്രശസ്തമായ സമുന്ദീശ്വരീ ക്ഷേത്രത്തിലായിരുന്നു ചിത്രത്തിന്റെ പൂജ. ‘ലിങ്ക’യിലെ ഗെറ്റപ്പില്‍ തന്നെയാണ് രജനി പൂജയ്ക്കുമെത്തിയത്.

പുതിയ തലമുറയിൽ നിന്ന് ഫ്ളാഷ്ബാക്കിലേക്കാണ് സിനിമ സഞ്ചരിക്കുന്നത് എന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. പേരക്കുട്ടിയുടെ പേരാണ് ചിത്രത്തിന് നല്‍കുന്നതെന്നും അത് പുതിയചിത്രത്തിന് ഉയര്‍ച്ചനല്‍കുമെന്നും രജനികാന്ത് പറഞ്ഞു. രജനികാന്തിന്റെ മൂത്തമകള്‍ ഐശ്വര്യധനുഷിന്റെ മകനാണ് ലിങ്ക.

രുതലയുടെ സംവിധായകന്‍ പൊന്‍ കുമാരന്റേതാണ് ലിങ്കയുടെ കഥ. എന്തിരന്‍ എന്ന ചിത്രത്തിന് ക്യാമറമാന്‍ രത്‌നവേല്‍ ആണ് ഈ ചിത്രത്തിന്റെയും ഛായാഗ്രാഹകന്‍. ഈഗയിലെ വില്ലന്‍ വേഷത്തിലൂടെ തിളങ്ങിയ കന്നഡ നടന്‍ സുദീപ് ആണ് ചിത്രത്തില്‍ രജനിയുടെ വില്ലന്‍.