വിഴിഞ്ഞം പദ്ധതിക്കെതിരായ ഹര്‍ജി ഇന്ന് ഹരിത ട്രൈബ്യൂണലില്‍

single-img
2 May 2014

OWC_vizhinjamവിഴിഞ്ഞം പദ്ധതിയുടെ പാരിസ്ഥിതിക അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ദേശിയ ഹരിത ട്രൈബ്യൂണല്‍ പരിഗണിക്കും. വിശദമായ പാരിസ്ഥിതിക പഠനം നടത്താതെയാണ് പദ്ധതിക്ക് അനുമതി നല്‍കിയതെന്നാണ് ഹര്‍ജി. വിഴിഞ്ഞം തീരം കരയിടിച്ചിലുള്ള മേഖലയാണെന്നും തുറമുഖം വന്നാല്‍ കരയിടിച്ചില്‍ കൂടുമെന്നും തീരദേശവാസികള്‍ക്ക് അവിടം വിട്ട് പോകേണ്ടിവരുമെന്നും ഹര്‍ജിക്കാര്‍ വാദിക്കുന്നു. കഴിഞ്ഞ ജനുവരി മൂന്നിനാണ് പദ്ധതിക്ക് പാരിസ്ഥിതിക അനുമതി ലഭിച്ചത്.