പ്രിയങ്ക മുന്നേറിയപ്പോള്‍ രാഹുല്‍ പിന്നോക്കം പോയെന്ന് ഉമാ ഭാരതി

single-img
2 May 2014

umaപ്രിയങ്ക ഗാന്ധിയെ മുന്നില്‍നിര്‍ത്തിയുള്ള കോണ്‍ഗ്രസിന്റെ പ്രചാരണപരിപാടി ശക്തമായി മുന്നേറുകയാണെന്ന് ബിജെപി നേതാവ് ഉമാ ഭാരതി. എന്നാല്‍, അതു രാഹുലിന്റെ പരാജയത്തിനേ വഴിവയ്ക്കൂവെന്ന് അവര്‍ പറഞ്ഞു.

നരേന്ദ്ര മോദി സര്‍വനാശത്തിന്റെ ഏജന്റാണെന്നും വരുണ്‍ഗാന്ധി വഴിപിഴച്ചുപോയെന്നുമൊക്കെ പറഞ്ഞ് പ്രചാരണത്തിനു കോണ്‍ഗ്രസിനു മൈലേജ് ഉണ്ടാക്കിക്കൊടുത്തത് പ്രിയങ്കയാണ്. ബുദ്ധിയുള്ളവര്‍ ഇങ്ങനെയൊന്നും പ്രസംഗിക്കില്ലെന്നും അവര്‍ പറഞ്ഞു. രാഹുല്‍ പ്രചാരണത്തില്‍ പിന്നോക്കം പോയപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം പ്രിയങ്കയെ രംഗത്തിറക്കിയതാണെന്നും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും ഝാന്‍സിയിലെ ബിജെപി സ്ഥാനാര്‍ഥിയുമായ ഉമാ ഭാരതി പറഞ്ഞു.