പ്രായവ്യത്യാസവും ജാതിയും ചൂണ്ടിക്കാട്ടി ദ്വിഗ്‌വിജയ സിംഗ് തങ്ങളുടെ വിവാഹം തടയാന്‍ ശ്രമിച്ചതായി സഹോദരന്റെ ഭാര്യ

single-img
2 May 2014

Rubinaപ്രായവ്യത്യാസവും ജാതിയും ചൂണ്ടിക്കാട്ടി താനും ദ്വിഗ്‌വിജയസിംഗിന്റെ സഹോദരന്‍ ലക്ഷ്മണും തമ്മിലുള്ള വിവാഹം ദിഗ്‌വിജയ് സിംഗ് തടയാന്‍ ശ്രമിച്ചിരുന്നുവെന്ന് ലക്ഷ്മണിന്റെ ഭാര്യ റൂബിന ശര്‍മ്മ സിംഗ് ആരോപിച്ചു. ഇതോടെ ദിഗ്‌വിജയ് സിംഗിന്റെ ടെലിവിഷന്‍ അവതാരകയായ അമൃത സിംഗുമായുള്ള ബന്ധം വിവാദത്തിന്റെ പുതിയ തലത്തിലേക്ക് കടക്കുകയാണ്.

താന്‍ രാജ്പുത് അല്ലെന്നും ലക്ഷ്മണക്കേള്‍ 13 വയസിന് ഇളയവളാണെന്നുമാണ് തങ്ങളുടെ വിവാഹത്തോട് എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ കാരണമായി ദിഗ്‌വിജയ് സിംഗ് പറഞ്ഞിരുന്നതായി റൂബിന ട്വിറ്ററിലൂടെ അറിയിച്ചു. ഇക്കാര്യത്തില്‍ കൂടുതലൊന്നും പറയാന്‍ സമ്മര്‍ദം തന്നെ അനുവദിക്കുന്നില്ലെന്നും അവര്‍ പിന്നീട് ട്വീറ്റ് ചെയ്തിട്ടുണ്ട്.

മുന്‍പ് ബിജെപിയിലായിരുന്ന ലക്ഷ്മണ്‍ സിംഗ് സഹോദരനുമായുണ്ടായിരുന്ന അഭിപ്രായ വ്യത്യാസം മറന്ന് വീണ്ടും കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തി വിധിഷയില്‍ സുഷാമാ സ്വരാജിനെതിരേ മത്സരിക്കുകയാണ്.

ലക്ഷ്മണിന്റെ ആദ്യ ഭാര്യ മരിച്ചതിനുശേഷം 2002ലാണ് റുബിനയും ലക്ഷ്മണും വിവാഹിതരാകുന്നത്. അക്കാലത്ത് ഇരുവരുടേയും വിവാഹത്തോട് ദിഗ്‌വിജയ് സിംഗ് ശക്തമായി എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. റൂബിനയുമായി 13 വയസിന് ഇളപ്പമുള്ള ലക്ഷ്മണിന്റെ മകളും ബന്ധത്തെ എതിര്‍ത്തിരുന്നു. ഇപ്പോള്‍ ദിഗ്‌വിജയ് സിംഗ് വിവാഹം കഴിക്കുമ്പോള്‍ അമൃതാസിംഗിന് ദവിഗ്‌വിജയസിംഗിന്റെ മക്കളെക്കാള്‍ പ്രായം കുറവാണെന്നും റൂബിന ചൂണ്ടിക്കാണിക്കുന്നു.