പത്തനാപുരത്ത് പതിനാറുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛനും കൂട്ടാളികളും അറസ്റ്റില്‍

single-img
2 May 2014

rape-Logo--പത്തനാപുരം കറവൂര്‍ സ്വദേശിനിയായ പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ കുട്ടിയുടെ രണ്ടാനച്ഛനെയും കൂട്ടാളികളെയും പോലീസ് അറസ്റ്റുചെയ്തു. കുട്ടിയുടെ പിതാവ് മരിച്ചതിനെതുടര്‍ന്ന് മാതാവ് രണ്ടാമത് ഇയാളെ വിവാഹം കഴിക്കുകയായിരുന്നു. അതിനുശേഷം മാതാവും മരിച്ചതിനാല്‍ കുട്ടി രണ്ടാനച്ഛന്റെ സംരക്ഷണയിലായിരുന്നു.

രണ്ടാനച്ഛനുള്‍പ്പെടെ ഏഴു പേര്‍ ചേര്‍ന്ന് കഴിഞ്ഞ ആറുമാസമായി കുട്ടിയെ പീഡിപ്പിച്ചു വരികയായിരുന്നു. സംഭവത്തില്‍ മൂന്ന് പേരെ കൂടി പിടികൂടാനുണ്‌ടെന്നും ഇവര്‍ക്ക് വേണ്ടി അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു.