ഫിലിപ്പീന്‍സില്‍ സംഘര്‍ഷത്തില്‍ 26 മരണം

single-img
2 May 2014

map_of_philippinesഫിലിപ്പീന്‍സില്‍ സൈനികരും മുസ്ലീം തീവ്രവാദികളും തമ്മിലുണ്്ടായ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 26 ആയി. അമ്പതോളം പേര്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരില്‍ 25 പേര്‍ അബു സയാഫ് തീവ്രവാദി സംഘത്തില്‍പ്പെട്ടവരാണെന്നു സെനിക വക്താവ് പറഞ്ഞു. ആക്രമണത്തില്‍ ഫിലിപ്പീന്‍സ് നാവിക സേനാംഗവും കൊല്ലപ്പെട്ടതായി അധികൃതര്‍ സ്ഥിരീകരിച്ചു. സുലു പ്രവിശ്യയിലെ പതികുലില്‍ സൈന്യം പിടിച്ചെടുത്ത തീവ്രവാദ പരിശീലന കേന്ദ്രം വീണ്്‌ടെടുക്കുന്നതിനു നൂറോളം വരുന്ന തീവ്രവാദികള്‍ അപ്രതീക്ഷിതമായി ആക്രമണം നടത്തുകയായിരുന്നു.