മൂന്നാംമുന്നണിക്കു പിന്തുണയില്ലെന്ന് കോണ്‍ഗ്രസ്

single-img
2 May 2014

1351093062_1351085194_Ahmed_Patelമുന്നണിക്ക് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷമില്ലെങ്കില്‍ മൂന്നാം മുന്നണിക്കു പിന്തുണ നല്‍കുമെന്ന നിലപാട് കോണ്‍ഗ്രസ് തിരുത്തി. മൂന്നാം മുന്നണി വെറും സാങ്കല്‍പ്പികം മാത്രമാണെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ പറഞ്ഞു. കോണ്‍ഗ്രസ് ഒറ്റക്കു അധികാരത്തില്‍ വരുമെന്നും പട്ടേല്‍ അവകാശപ്പെട്ടു.

ബിജെപി അധികാരത്തിലെത്തുന്നതു തടയുന്നതിനു വേണ്്ടിയാണ് മൂന്നാം മുന്നണിക്കു പിന്തുണ നല്‍കുമെന്ന നിലപാട് നേരത്തെ കോണ്‍ഗ്രസ് സ്വീകരിച്ചത്.