മൂന്നാം മുന്നണി അധികാരത്തില്‍ വന്നാല്‍ മുലായം പ്രധാനമന്ത്രിയെന്ന് കാരാട്ട്

single-img
2 May 2014

003_prakash_karatമൂന്നാം മുന്നണി അധികാരത്തില്‍ വന്നാല്‍ മുലായം സിംഗ് യാദവ് പ്രധാനമന്ത്രിയായേക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. കോണ്‍ഗ്രസ് അധികാരത്തില്‍ എത്തില്ല എന്ന കാര്യം ഉറപ്പാണ്. എന്നാല്‍ മതേതര സര്‍ക്കാരിനെ പിന്തുണക്കാന്‍ കോണ്‍ഗ്രസിനാവും.

മതേതര സര്‍ക്കാര്‍ അധികാരത്തിലെത്താന്‍ എന്ത് സഹായം ചെയ്യാനാകുമെന്ന് തീരുമാനിക്കേണ്ടത് കോണ്‍ഗ്രസാണെന്നും കാരാട്ട് പറഞ്ഞു. ബദല്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ മന്ത്രിസഭയില്‍ ചേരുന്ന കാര്യം തള്ളിക്കളയാനാകില്ലെന്നും കാരാട്ട് പറഞ്ഞു.