താന്‍ മോഡിയെപ്പോലെ ഭീരുവല്ലെന്ന് ദിഗ്‌വിജയ് സിംഗ്

single-img
2 May 2014

dwigvijayവിവാഹിതനാണെന്ന കാര്യം മറച്ചുവച്ച ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിയെപ്പോലെ ഭീരുവല്ല താനെന്ന് കോണ്‍ഗ്രസ് നേതാവ്് ദിഗ്‌വിജയ് സിംഗ്. ടിവി അവതാരക അമൃത റാവുവുമായുള്ള ബന്ധം തുറന്നു സമ്മതിച്ചതിനു പിന്നാലെയാണ് ദിഗ്‌വിജയ് സിംഗ് മോഡിക്കെതിരേ വീണ്ടും രംഗത്തെത്തിയത്.

വിവാഹിതനാണെന്ന വിവരം പതിറ്റാണ്ടുകളോളം മറച്ചുവച്ച മോഡിയെപ്പോലെ താന്‍ ബന്ധം മറച്ചുവയ്ക്കുകയല്ല ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ, താന്‍ വിവാഹിതനാണെന്നു വെളിപ്പെടുത്തിയ മോഡിക്കെതിരെ ആദ്യം വിമര്‍ശനമുന്നയിച്ചയാളാണ് ദിഗ്‌വിജയ് സിംഗ്.

ബുധനാഴ്ചയാണ് രാജ്യസഭാ ടിവിയിലെ അവതാരകയായ അമൃത റായിയും താനും അടുപ്പത്തിലാണെന്നും തങ്ങള്‍ വിവാഹിതരാകാന്‍ തീരുമാനിച്ചതായും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചത്.