ചില്ലറ മദ്യവില്‍പ്പന കേന്ദ്രങ്ങള്‍ നവീകരിക്കുന്നതിനേക്കാള്‍ സര്‍ക്കാരിന് താല്‍പര്യം ബാര്‍ലൈസന്‍സ് വിഷയത്തിലാണെന്ന് ഹൈക്കോടതി

single-img
2 May 2014

kerala-high-court51ചില്ലറ മദ്യവില്‍പന കേന്ദ്രങ്ങള്‍ നവീകരിക്കുന്നതിനേക്കാള്‍ സര്‍ക്കാരിന് താല്‍പര്യം ബാര്‍ലൈസന്‍സ് വിഷയത്തിലാണെന്ന് ഹൈക്കോടതി. കൊല്ലം ഭരണിക്കാവിലെ ചില്ലറ മദ്യവില്‍പനശാലയ്ക്ക് ലൈസന്‍സ് നിഷേധിച്ച പഞ്ചായത്ത് തീരുമാനം ചോദ്യം ചെയ്ത് ബിവറിജസ് കോര്‍പ്പറേഷന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം.

ബിവറേജസ് കോര്‍പ്പറേഷനോട് സര്‍ക്കാരിന് ചിറ്റമ്മ നയമാണെന്നും മെട്രോ മാതൃക സ്വീകരിച്ചതുപോലെ ഡല്‍ഹിയിലെ കുറ്റമറ്റ മറ്റ് വികസന മാതൃകകളും കേരളത്തിന് സ്വീകരിക്കാവുന്നതാണെന്നും കോടതി നിരീക്ഷിച്ചു. കേസ് മേയ് 23-ലേക്ക് മാറ്റി. സ്ഥലം സന്ദര്‍ശിച്ച് ആര്‍ഡിഒ റിപ്പോര്‍ട്ട് നല്‍കണണെന്നും കോടതി ഉത്തരവിട്ടു. മദ്യവില്‍പന കേന്ദ്രങ്ങള്‍ നവീകരിക്കാന്‍ കമ്മീഷനെ നിയോഗിക്കണമെന്ന നിര്‍ദേശത്തോട് പ്രതികരിക്കാത്ത സര്‍ക്കാര്‍ നിലപാടിനെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു.