മാനഭംഗത്തിനിരയായ 82-കാരി മരിച്ചു; പോലീസ് അനേ്വഷണം നടത്തിയില്ലെന്ന് ആരോപണം

single-img
2 May 2014

Chavara-Kerala-7536കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ ചവറയില്‍ മാനഭംഗത്തിനിരയായ 82-കാരി മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലായിരുന്നു മരണം. ആശുപത്രിയില്‍ നടന്ന പരിശോധനയിലാണ് മാനഭംഗം നടന്നതായി തെളിഞ്ഞത്. ബന്ധുക്കള്‍ മൊഴി നല്കിയിട്ടും ചവറ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയില്ലെന്നാണ് ആരോപണം.

അതേസമയം, വൃദ്ധ മരിച്ച സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്നും പോലീസിന്റെ ഭാഗത്തു വീഴ്ച ഉണ്ടായിട്ടുണ്‌ടോ എന്നു പരിശോധിക്കുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.