സംസ്ഥാനത്ത് ബാര്‍ ലൈസന്‍സുമായി ബന്ധപ്പെട്ട് നടക്കുന്നത് ലോബിയിംഗെന്ന് ജസ്റ്റിസ് എം.രാമചന്ദ്രന്‍

single-img
2 May 2014

ramachandസംസ്ഥാനത്ത് ബാര്‍ ലൈസന്‍സുമായി ബന്ധപ്പെട്ട് ലോബിയിംഗ് ഉണ്‌ടെന്നും ഇപ്പോഴത്തെ പ്രചാരണത്തിന്റെ ശക്തി കാണിക്കുന്നത് ഇതാണെന്നും ഏകാംഗ കമ്മിഷന്‍ ജസ്റ്റിസ് എം.രാമചന്ദ്രന്‍. ലൈസന്‍സ് റദ്ദാക്കിയ 418 ബാറുകള്‍ക്ക് അംഗീകാരം നല്‍കേണ്ട അടിയന്തരസാഹചര്യമില്ല.

താന്‍ നല്‍കിയ റിപ്പോര്‍ട്ട് മൂലം ഭരണമുന്നണിയില്‍ രണ്ട് ഗ്രൂപ്പുണ്ടായെന്നും മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും ഒരുപക്ഷത്തും വി.എം.സുധീരന്‍ മറ്റും മറുപക്ഷത്തും നില്‍ക്കുന്നുവെന്നും ജസ്റ്റിസ് രാമചന്ദ്രന്‍ പറഞ്ഞു.