2014 തെരഞ്ഞെടുപ്പ് രാജ്യചരിത്രത്തില്‍ എന്നും സ്മരിക്കപ്പെടുമെന്ന് അഡ്വാനി

single-img
2 May 2014

LK-adwaniരാജ്യചരിത്രത്തില്‍ ഒരിക്കലും വിസ്മരിക്കപ്പെടാനാവാത്തതാവും ഇപ്പോള്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പെന്ന് മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ. അഡ്വാനി. 1952 മുതലുള്ള എല്ലാ തെരഞ്ഞെടുപ്പുകള്‍ക്കും സാക്ഷ്യം വഹിക്കാന്‍ കഴിഞ്ഞതില്‍ അത്യധികം സന്തോഷിക്കുന്നു. അതുകൊണ്ടുതന്നെ ഈ തെരഞ്ഞെടുപ്പ് ഒരിക്കലും വിസ്മരിക്കപ്പെടില്ലെന്നു പറയാന്‍ കഴിയുമെന്നും ഖാന്‍പൂര്‍ നഗരത്തില്‍ വോട്ടുരേഖപ്പെടുത്തിയശേഷം അഡ്വാനി വാര്‍ത്താലേഖകരോടു പറഞ്ഞു.

പൊതുതെരഞ്ഞെടുപ്പില്‍ ഇത്തവണ റിക്കാര്‍ഡ് വോട്ടിംഗാണ് ഉണ്ടായത്. ഗുജറാത്തിലും റിക്കാര്‍ഡ് വോട്ടിംഗ് ഉണ്ടാകുമെന്നു തനിക്കുറപ്പാണെന്നും പറഞ്ഞ അഡ്വാനി ഫലം ബിജെപിക്ക് അനുകൂലമാകുമെന്നു കൂട്ടിച്ചേര്‍ത്തു.