പരീക്ഷയിൽ തോറ്റതിനു ഒൻപതാം ക്ലാസുകാരി ജീവനൊടുക്കി

single-img
2 May 2014

ewtgfwetgമലപ്പുറം അരീക്കോട് സ്വദേശിനിയായ വിദ്യാര്‍ഥിനി പരീക്ഷയില്‍ തോറ്റതിന്റെ വിഷമത്തില്‍ ജീവനൊടുക്കി.ഒൻപതാം ക്ലാസുകാരിയാണു ആത്മഹത്യ ചെയ്തത്.കഴിഞ്ഞ വര്‍ഷവും കുട്ടി ഒമ്പതാംക്ലാസില്‍ തോറ്റിരുന്നു. തോറ്റതുകൊണ്ടാണ് മരിക്കുന്നതെന്ന് കാട്ടി കുട്ടി എഴുതിയ കത്ത് പോലീസ് കണ്‌ടെടുത്തു.

പത്താംക്ലാസില്‍ നൂറു ശതമാനം വിജയം ഉറപ്പുവരുത്താനായി സ്‌കൂള്‍ അധികൃതര്‍ കുട്ടിയെ മനഃപ്പൂര്‍വം തോല്പിച്ചതാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. രണ്ടുതവണ ഒമ്പതാം ക്ലാസില്‍ തോറ്റതിന്റെ വിഷമത്തിലാണ് കുട്ടി ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ പറഞ്ഞു