ബാറുകള്‍ക്കെതിരായ തന്റെ നിലപാട് പ്രതിഛായ ഉയര്‍ത്താനല്ല: വി.എം. സുധീരന്‍

single-img
2 May 2014

sudheeranലഹരിവിമുക്ത കേരളം വിദൂരസ്വപ്നമല്ലെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. ബാറുകള്‍ക്കെതിരായ തന്റെ നിലപാട് പ്രതിഛായ ഉയര്‍ത്താനല്ല.നിശ്ചയദാര്‍ഡ്യമുണെ്ടങ്കില്‍ മദ്യനിരോധനം സാധ്യമാക്കാം. മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കാന്‍ ശക്തമായ നടപടി വേണമെന്നും സുധീരന്‍ പറഞ്ഞു.

ബാറുടമകളുടെ താല്പര്യത്തേക്കാള്‍ വലുത് ജനങ്ങളുടെ നന്മയാണ്. 418 ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‌കേണ്ട കാര്യമില്ല. ലൈസന്‍സ് നല്കിയ ബാറുകള്‍ക്ക് നിലവാരമുണേ്ടാ എന്നു പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബാര്‍ സമരത്തില്‍ വലിയ ലോബിയിംഗ് നടക്കുന്നുണ്ട്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി മദ്യലോബി വിചാരിച്ചപോലെ കാര്യങ്ങള്‍ നടന്നു. ഇനി അതു നടക്കുമെന്നു കരുതേണെ്ടന്നും സുധീരന്‍ അറിയിച്ചു.

മദ്യനിരോധന പ്രവര്‍ത്തനങ്ങളുടെ കുത്തക തനിക്കു വേണെ്ടന്നും‍, കെപിസിസി പ്രസിഡന്റാകുന്നതിനു മുമ്പേ തന്റെ നിലപാട് ഇതുതന്നെയായിരുന്നുവെന്നും സുധീരൻ പറഞ്ഞു,