അമൃതാനന്ദമയി മഠത്തിനെതിരായ ഹർജി സുപ്രീം കോടതി തള്ളി

single-img
2 May 2014

Mata_Amritanandamayi_AFP_295x200ഗെയ്ല്‍ ട്രെഡ്‌വലിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മാതാ അമൃതാനന്ദമയി മഠത്തിനെതിരെ കേസെടുക്കാത്തത് കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിക്കപ്പെട്ട ഹര്‍ജി സുപ്രീംകോടതി തള്ളി. 20 വര്‍ഷം മുമ്പു നടന്ന സംഭവത്തില്‍ ഇപ്പോള്‍ കേസ് എടുക്കാനാവില്ളെന്ന് വ്യക്തമാക്കിയാണ് ഹരജി തള്ളിയത്.

മുന്‍ ശിഷ്യ ഗെയ്ല്‍ ട്രെഡ് വെല്ലിന്‍റെ വെളിപ്പെടുത്തലില്‍ മഠത്തിനെതിരെ കേസെടുക്കാൻ തെളിവില്ലെന്ന് കേരളം സുപ്രീംകോടതിയില്‍ പറഞ്ഞിരുന്നു. പ്രാഥമിക അന്വേഷണം നടത്തിയതില്‍ കേസെടുക്കാന്‍ മാത്രമുള്ള തെളിവുകള്‍ ലഭിച്ചില്ളെന്നായിരുന്നു കേരളത്തിന്‍റെ വാദം.

20 വര്‍ഷം മുമ്പ് നടന്ന സംഭവത്തില്‍ കേസെടുക്കാനാവില്ലെന്നും കേരളത്തിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെകെ വേണുഗോപാല്‍ അറിയിച്ചു. ഡിജിപി കെഎസ് ബാലസുബ്രഹ്മണ്യം, മുന്‍ ആഭ്യന്തര സെക്രട്ടറി എല്‍ രാധാകൃഷ്ണന്‍, കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ ദേബേഷ് കുമാര്‍ ബെഹ്‌റ എന്നിവര്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീംകോടതി അഭിഭാഷകന്‍ ദീപക് പ്രകാശ് ഹര്‍ജി നല്‍കിയത്.