മദ്യലഭ്യത കുറയ്ക്കാന്‍ ലൈസന്‍സ് പുതുക്കി നല്‍കാതിരുന്ന സര്‍ക്കാരിന്റെ നടപടി പ്രശംസനീയം; ഹൈക്കോടതി

മദ്യലഭ്യത കുറയ്ക്കാന്‍ ബാര്‍ ലൈസന്‍സ് പുതുക്കി നല്കാതിരുന്ന സര്‍ക്കാരിന്റെ ഉദ്ദേശശുദ്ധി പ്രശംസനീയമാണെന്ന് ഹൈക്കോടതി. നിലവാരമില്ലാത്ത ബാറുകളുടെ ലൈസന്‍സ് പുതുക്കുന്നതു സംബന്ധിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ജസ്റ്റീസ് ചിദംബരേശന്‍ …

ടിപി വധക്കേസില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി

റെവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി. കേസിലെ 24 പ്രതികളെ വിചാരണക്കോടതി വെറുതേവിട്ടതിനെതിരേയാണ് അപ്പീല്‍ നല്കിയത്.

സിറിയയില്‍ വ്യോമാക്രമണം; മുപ്പതുപേര്‍ കൊല്ലപ്പെട്ടു

സിറിയയിലെ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. ബാഷര്‍ അല്‍-അസദിന്റെ അനുയായികള്‍ ഈ മാര്‍ക്കറ്റില്‍ രാസായുധം സൂക്ഷിച്ചിട്ടുണ്‌ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വ്യോമാക്രമണം നടന്നത്. അറ്റാര്‍ബിലെ അലിപ്പോ …

നാട്ടില്‍ പോലീസ് തേടുന്ന സലാഹുദ്ദീന്‍ സുമനസ്സുകളുടെ സഹായം തേടുന്നു: വാഹനമോഷണക്കേസ്സിലെ പ്രതിയായ പ്രവാസിമലയാളിക്ക് സഹായമഭ്യര്‍ത്ഥിച്ച് ഗള്‍ഫ് മാധ്യമത്തില്‍ പരസ്യം

ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ പേരില്‍ പ്രവാസികളെ കബളിപ്പിക്കുന്നവര്‍ ഏറെയാണ്‌.എന്നാല്‍ നാട്ടില്‍ വാഹനമോഷണം അടക്കം നിരവധി കേസുകളില്‍ പ്രതിയായിട്ടുള്ള ഒരു വ്യക്തി നിസ്സഹായന്റെ മുഖം മൂടി അണിഞ്ഞു സുമനസ്സുകളുടെ സഹായം ചോദിക്കുന്ന …

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എത്തിച്ച 8 കോടിരൂപ കള്ളപ്പണം പിടികൂടി

സൈബെരാബാദില്‍ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നതിന് കൊണ്ടുവന്ന കള്ളപ്പണം പിടിച്ചു. എട്ടുകോടിരൂപയാണ് മൂന്നുപേരില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചുമതലപ്പെടുത്തിയ പ്രത്യേകസംഘം പിടിച്ചെടുത്തത്. സ്വാകര്യ ബസില്‍ യാത്രചെയ്യുകയായിരുന്ന മൂന്നുപേരില്‍ നിന്നാണ് അനധികൃത …

ഗുരുവായൂരിലെ തിരുവാഭരണത്തിന്റെ കാര്യത്തില്‍ കരുണാകരനെ അപമാനിച്ചവര്‍ മാപ്പുപറയണമെന്ന് കെ. മുരളീധരന്‍

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്നും തിരുവാഭരണം കാണാതായതിന്റെ പേരില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരനെ അപമാനിച്ചവര്‍ മാപ്പു പറയണമെന്ന് മകനും എംഎല്‍എയുമായ കെ. മുരളീധരന്‍. 29 വര്‍ഷങ്ങള്‍ക്കു മുമ്പ് …

വാരാണസി ലോകത്തിന്റെ ആത്മീയ തലസ്ഥാനം, ഗംഗാനദി മാലിന്യ മുക്തം; മോഡിയുടെ വാഗ്ദാനങള്‍ അനവധി

വാരാണസിയെ ലോകത്തിന്റെ ആത്മീയ തലസ്ഥാനമാക്കുമെന്ന് ബിജെപിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ഥി നരേന്ദ്ര മോഡിയുടെ വാഗ്ദാനം. ആയിരക്കണക്കിന് അനുയായികളുടെ അകമ്പടിയോടെ നടത്തിയ റോഡ്‌ഷോയ്ക്കു ശേഷം വാരാണസി മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയപ്പോഴാണ് …

ഒമ്പത് വയസ്സുകാരിയെ മാനഭംഗപ്പെടുത്തി മൊൈബലില്‍ പകര്‍ത്തി; വൈദികന്‍ ഒളിവില്‍

നിര്‍ദ്ധന കുടുംബത്തിലെ ഒന്‍പത് വയസ്സുകാരി പെണ്‍കുട്ടിയെ വൈദികന്‍ മാനഭംഗപ്പെടുത്തി ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തി. തൃശൂര്‍ ഒല്ലൂര്‍ തൈക്കാട്ടുശ്ശേരി സെന്റ് പോള്‍സ് പള്ളി വികാരി ഫാ. രാജു കൊക്കനെതിരെ …

ജാര്‍ഖണ്ടില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ എട്ടു മരണം

ജാര്‍ഖണ്ടില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ ആറ് പോളിംഗ് ഉദ്യോഗസ്ഥരും രണ്ട് പോലീസുകാരും ഉള്‍പ്പെടെ എട്ടു പേര്‍ കൊല്ലപ്പെട്ടു. ഏഴു പേര്‍ക്ക് പരിക്കേറ്റു. ഷിക്കാരിപ്പാര മണ്ഡലത്തിലെ അസ്‌നാജോറില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടി …

വയനാട്ടില്‍ മാവോയിസ്റ്റുകള്‍ പോലീസുകാരനെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ആഭ്യന്തരമന്ത്രി റിപ്പോര്‍ട്ട് തേടി

മാനന്തവാടി ട്രാഫിക് യൂണിറ്റിലെ പ്രമോദിനെ വയനാട് വെള്ളമുണ്ടയില്‍ മാവോയിസ്റ്റുകള്‍ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഈ സംഭവം സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നതെന്നും അദ്ദേഹം …